NATIONAL
ബിജെപിയുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ബിജെപിയുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബിജെപിയുടെ വരുമാനം 3623 കോടി രൂപയാണ്. ഇലക്ട്രറല്‍ ബോണ്ടുകളാണ് ബിജെപിയുടെ പ്രധാനവരുമാന മാര്‍ഗം. ബിജെപിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1651 കോടി രൂപയാണ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത്. 2018 2019 വര്‍ഷത്തില്‍ ആകെ വരുമാനം 2410 കോടി രൂപയായിരുന്നു. വീണ്ടും പ്രതിപക്ഷത്തായതോടെ കോണ്‍ഗ്രസിന്റെ വരുമാനം കുത്തനെ കുറഞ്ഞതായാണ് വിവരം. 998 കോടി രൂപയില്‍ നിന്ന് 682 കോടി രൂപയായി വരുമാനം കുറയുകായിയിരുന്നു. സിപിഎമ്മിന്റെ വരുമാനം 158.6 കോടി രൂപയാണ്.