Connect with us

Crime

സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണം

Published

on


ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി.

കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നേരത്തയുള്ള ഉത്തരവ് ഇങ്ങനെയായിരുന്നു, ‘സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് 48 മണിക്കൂറിനകം അല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ആദ്യ തിയതിക്ക് രണ്ടാഴ്ച മുമ്പ് ക്രിമിനല്‍ പശ്ചാത്തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു. ഈ ഉത്തരവാണ് 48 മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തി കോടതി ഉത്തരവ് പുതുക്കിയിരിക്കുന്നത്

Continue Reading