Crime
ക്വട്ടേഷന്‍ നല്‍കി അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

കണ്ണൂര്‍ : ക്വട്ടേഷന്‍ നല്‍കി അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂർ ശാഖാ ജീവനക്കാരി എന്‍ വി സീമയാണ് അറസ്റ്റിലായത്. പോലീസുകാരനായ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു എന്നു സംശയിച്ചാണ് ക്വട്ടേഷന്‍ നല്‍കിയത്.കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രിയാണ് അയല്‍വാസിയായ സുരേഷിനെ ഒരു സംഘം ആക്രമിക്കുന്നത്. ആക്രമണത്തില്‍ സുരേഷിന്റെ കാലിന് ഗുരുതരമായി വെട്ടേറ്റിരുന്നു.പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ ആക്രമണമെന്ന് വ്യക്തമായത്.അക്രമം നടത്തുന്നതിന് പ്രേരിപ്പിക്കല്‍, ഗൂഢാലോചന, പണം നല്‍കി ക്വട്ടേഷന്‍ ഏല്‍പ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് സീമക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ നേരത്തെ പൊലീസ് പിടി കൂടിയിരുന്നു.
ഇന്ന് തലശേരി ജില്ലാ കോടതി സീമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് പരിയാരം പോലീസ് സീമയെ അറസ്റ്റ് ചെയ്തതത്.