HEALTH
ഞായര്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് ഇല്ല

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ ലോക്ക്ഡൗണ്‍ നാളെ ഇല്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ചയും കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇല്ല. ഓണം ആയതിനാലാണ് ഓഗസ്റ്റ് 22 ഞായറാഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.