NATIONAL
രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.. നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ചു.ആധുനിക അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും, ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് ബാങ്കിംഗ് സൗകര്യം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമാണെന്നും, കർഷകർക്കായി ബ്ലോക് തലത്തിൽ സംഭരണ കേന്ദ്രങ്ങൾ തുറക്കുമെന്നും മോദി കൂട്ടിച്ചേർത്തു.കേന്ദ്ര പദ്ധതികൾ എല്ലാവരിലും എത്തിക്കുമെന്നും, പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമം വികസനത്തിൽ നിർണായകമാണെന്നും മോദി പറഞ്ഞു.ടോക്യോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾ കവർന്നത് ജനകോടികളുടെ ഹൃദയം. ഭാവി തലമുറയ്ക്ക് പ്രചോദനമാണ് അവർ. എന്നും അദ്ദേഹം പറഞ്ഞു.