HEALTH
യുവതിക്ക് രണ്ട് ഡോസ് പ്രതിരോധ വാക്സിൻ ഒന്നിച്ചു കുത്തിവെച്ചു

തിരുവനന്തപുരം: യുവതിക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്സിനും ഒന്നിച്ചു കുത്തിവച്ചത്.
യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്സിന് എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്സിനും ഒരുമിച്ച് കുത്തിവച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.