Gulf
ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി

ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇ യിൽ നിലവിലുള്ള ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ യു.എ.ഇ യിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര പ്രതിസന്ധിയിലായി.