Connect with us

HEALTH

മൂന്നാം തരംഗം സെപ്റ്റംബറോടെ എത്തും. രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്ന നിർദേശം 

Published

on

  
ന്യൂഡൽഹി: രാജ്യത്ത് മൂന്നാം കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ് ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോൾ മുന്നറിയിപ്പ് നൽകി.

മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് മുൻകൂട്ടി കണ്ടാണ്  രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നാണ് നിർദേശം.

ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്.

Continue Reading