Crime
തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. പ്രതിപക്ഷം അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബഹളം വെച്ചു. കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.പ്രതിപക്ഷാംഗങ്ങൾ കസേര വലിച്ചെറിഞ്ഞു. കൗൺസിൽ യോഗത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
23 കൗൺസിലർമാർ നിർദേശിച്ചതനുസരിച്ചാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത്.. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നാണ് പ്രധാന ആവശ്യം.
കൗൺസിലിന്റെ അധികാരം കവർന്ന്, സർക്കാരും സി.പി.എമ്മും ചേർന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച മാസ്റ്റർപ്ലാൻ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ പറഞ്ഞു.