Connect with us

HEALTH

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ ഞായറാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.

സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 30000 ത്തിലേറെ രോഗികളാണ് കേരളത്തിൽ കോ വിഡ് പോസറ്റീവാകുന്നത്.

Continue Reading