HEALTH
ആഭ്യന്തര യാത്രകൾക്ക് രണ്ടു ഡോസ് വാക്‌സി ൻ സ്വീകരിച്ചവർക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ട

ന്യൂദല്‍ഹി: ആഭ്യന്തര യാത്രകള്‍ക്കുളള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ആണ് പുതുക്കിയത്.
രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് കേസുകള്‍ കുറയുന്നതിനാല്‍ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റീന്‍ ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.