Education
നിപ : പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്‌തംബർ മാസം 18നും 25നും സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. ഡിഗ്രി യോഗ്യതയുളളവരുടെ പ്രാഥമിക പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകൾ ഒക്‌ടോബർ 23നും 30നുമായി നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.
അതിനിടെ നിപ ബാധിച്ച് 12 വയസുകാരൻ മുഹമ്മദ് ഹാഷിം മരണമടഞ്ഞ പാഴൂരിൽ കൂടുതൽ വഴികൾ അടയ്‌ക്കും. രോഗം പിടിപെടാനിടയായ സാഹചര്യം കണ്ടെത്താൻ പഴുതടച്ച അന്വേഷണമാണ്. ഇവിടെ കടകളും അടയ്‌ക്കാൻ നിർദ്ദേശമുണ്ട്.