Connect with us

Education

പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കു മുമ്പായി എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. ചോദ്യപ്പേപ്പറുകള്‍ നേരത്തെ തന്നെ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്‍റെ പകര്‍പ്പു ലഭിച്ച ശേഷം പുതിയ ടൈംടേബിള്‍ തയാറാക്കുംകേരളം നേരത്തെ നടത്തിയ പരീക്ഷകളില്‍ സംതൃപ്തി പ്രകടിപ്പിച്ചാണ്,കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു

Continue Reading