KERALA
അഡ്വ. പി സതീദേവി സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷ

തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. 2004 ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പി സതീദേവി വിദ്യാർഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീമവമായത്. 2009 ലും പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. സിപി എം കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്.