Crime
പാലാ സെന്റ് തോമസ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. വൈക്കം തലയോലപറമ്പ് സ്വദേശി നിതിന മോൾ (22) ആണ് കൊല്ലപ്പെട്ടത്. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിനയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരികളുമായി സംസാരിച്ച് ഇരിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അക്രമം നടന്ന ഉടനെ തന്നെ വിദ്യാർത്ഥിനിയെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.