Connect with us

KERALA

കെ ടി ജലീലിന് തിരിച്ചടി ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

Published

on

തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജർ സ്ഥാനത്ത് ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരായുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ജലീലിന്റെ വാദങ്ങൾ പൂർണമായും തള്ളിയ കോടതി, ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാനാകില്ലെന്നും അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. ലോകായുക്തയുടെ കണ്ടെത്തലുകളെ പൂർണമായും ശരിവച്ച കോടതി ജലീലിന്റെ ഹർജി തള്ളുകയാണെന്ന് അറിയിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹ‌ർജി തള്ളുകയാണെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്ന് കെ ടി ജലീലിന്റെ അഭിഭാഷകൻ അറിയിച്ചതനുസരിച്ച് ഹർജി പിൻവലിക്കാൻ കോടതി അനുവദിച്ചു

Continue Reading