KERALA
ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ മരിച്ചു

കോട്ടയം :ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്നാണു കരുതുന്നത്.