Connect with us

KERALA

വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ

Published

on

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാൻ ടെൻഡർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് വേണ്ടിയാണ് പുതിയ ടെൻഡർ .
കൊവിഡ് ഒന്നാം തരംഗത്തിൽ 2020 ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. പൈലറ്റ് ഉൾപ്പടെ മൂന്ന് ജീവനക്കാരുള്ള, 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററായിരുന്നു ഇത്.ഹെലികോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപയും, പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപയും സർക്കാരിന് ചെലവായിരുന്നു.

Continue Reading