Connect with us

International

നിലംതൊടുന്ന സ്വര്‍ണമുടിയുമായി 38കാരി താരമാകുന്നു

Published

on

ബ്രിട്ടൺ: അല പെര്‍ക്കോവ എന്ന യുക്രേനിയന്‍ യുവതിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ താരം. നിലം മുട്ടുന്ന മുടിയുമായി നിരവധി സുന്ദരമായ ചിത്രങ്ങളാണ് 38കാരിയായ അല തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ളത്. 12ാം വയസിലാണ് താന്‍ അവസാനമായി മുടി വെട്ടിയതെന്നാണ് അല പറയുന്നത്. നിലം മുട്ടുന്ന മുടിയുള്ള അലയ്ക്ക് അന്‍പതോളം ഹെയര്‍സ്‌റ്റൈലുകളും പരീക്ഷിക്കാനാകും. താനൊരു ഹെയര്‍ മോഡലായി മാറിയതിന്റെ സന്തോഷത്തിലാണ് അല പെര്‍ക്കോവ
‘ഏതാണ്ട് 30 വര്‍ഷമായി എന്റെ മുടിയില്‍ കത്രിക തൊട്ടിട്ടില്ല.’ അല പെര്‍ക്കോവ വാര്‍ത്താ ഏജന്‍സിയായ കേറ്റേഴ്‌സിനോടു പറഞ്ഞു. തന്റെ സ്വര്‍ണനിറത്തിലുള്ള മുടി 50 തരത്തില്‍ പിന്നാനും ചുരുട്ടാനും കെട്ടാനും സാധിക്കുമെന്നും അവ!ര്‍ പറഞ്ഞു. തന്റെ മുടി കാണുന്നവര്‍ അതിശയിക്കാറുണ്ടെന്നും കഥകളിലെ രാജകുമാരിയെപ്പോലെയാണെന്നാണ് ആളുകള്‍ പറയുന്നതെന്നും അല പറഞ്ഞു.
മുടി നന്നായി വളരാനായി പ്രത്യേക ഭക്ഷണം കഴിക്കുന്നില്ലെന്നും അല പറഞ്ഞു. മുടിയുടെ ആരോഗ്യത്തിനു വേണ്ടി വലുതായൊന്നും ചെയ്യുന്നില്ല. മുടിയ്ക്ക് എന്തെങ്കിലും നിറം നല്‍കുകയോ എന്തെങ്കിലും ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ സൗന്ദര്യവര്‍ധനവിനായുള്ള കാര്യങ്ങളോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സാവധാനത്തില്‍ മുടി ചീകിയൊതുക്കുന്നതു മാത്രമാണ് ചെയ്യുന്നത്. പത്ത് മിനിട്ടോളം സമയം മുടി ചീകാനായി ദിവസും ചെലവഴിക്കുമെന്നും മുടി ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കാന്‍ അര മണിക്കൂര്‍ വേണമെന്നും അവര്‍ പറഞ്ഞു. ഹെയര്‍ ബാമുകളോ മാസ്‌കുകളോ ഉപയോഗിക്കാറില്ല. സാധാരണ ഷാംപൂ മാത്രമാണ് ഉപയോഗിക്കുന്നതും.
അതേസമയം, താന്‍ കേശസംരക്ഷണത്തിനായി പ്രത്യേകിച്ച് ഉത്പന്നങ്ങള്‍ ഒന്നും ഉപയോഗിക്കുന്നില്ലെന്നാണ് അല പറയുന്നത്. തന്റെ അമ്മയുടെ പാരമ്പര്യമാണ് മുടിയുടെ നീളത്തിന്റെ രഹസ്യമെന്നും അല പറഞ്ഞതായി കേറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമ്മയായ മരിയ പെര്‍ക്കോവ സൗന്ദര്യത്തിന്റെയും സ്‌ത്രൈണതയുടെയും ഉദാഹരണമാണെന്നും 79ാം വയസിലും അമ്മയ്ക്ക് വളരെ നീളമുള്ള നല്ല മുടിയുണ്ടെന്നും അല പറഞ്ഞു. മികച്ച ആരോഗ്യവും അമ്മയില്‍ നിന്നുള്ള പാരമ്പര്യവുമാണ് മുടിയുടെ നീളത്തിനു പിന്നിലെന്നും അവര്‍മ വ്യക്തമാക്കി. മുടി എങ്ങനെ നന്നായി നോക്കാമെന്നു പഠിപ്പിച്ചതും അമ്മയാണെന്നും അല വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടിയുടെ നീളം കൂടിയിട്ടില്ലെന്നും അല പറഞ്ഞു. നേരത്തെ മുടിയ്ക്ക് ബ്രൗണ്‍ നിറമായിരുന്നെങ്കിലും കുറച്ചു നാള്‍ വെയില്‍ കൊള്ളാതിരുന്നതോടെ മുടിയുടെ നിറം സ്വര്‍ണനിറമായി മാറിയെന്നാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവ് എഡ്വേഡ് ഉസാറ്റിക്കും തന്റെ മുടിയുടെ ആരാധകനാണെന്ന് അല പറയുന്നു. ആദ്യമായി കണ്ടപ്പോള്‍ മുടി തോളൊപ്പമാക്കി കെട്ടി വെയ്ക്കുന്ന ഒരു ഹെയര്‍സ്‌റ്റൈലായിരുന്നു ചെയ്തിരുന്നത്. അതിനാല്‍ മുടിയ്ക്ക് ഇത്രയും നീളമുണ്ടാകുമെന്ന് കരുതിയില്ല. മൂന്നാം തവണ കണ്ടപ്പോള്‍ മുടിയുടെ നീളം എത്രയെന്നു ബോധ്യപ്പെടുത്തിയപ്പോഴാണ് എഡ്വേഡ് ഞെട്ടിയതെന്നും അല പറയുന്നു.

Continue Reading