Connect with us

HEALTH

കുട്ടികൾക്ക് ഹോമിയോ പ്രതിരോധമരുന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ ഹർജി

Published

on

കൊച്ചി:സ്കൂൾ കുട്ടികൾക്ക് ഹോമിയോ പ്രതിരോധമരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹെപ്പറ്റോളജി ലിവർ ട്രാൻസ്‌പ്ലാന്റ് വിദഗ്‌ധനായ ഡോ സിറിയക് എബി ഫിലിപ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
 
നവംബറിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾക്ക് ഹോമിയോ പ്രതിരോധമരുന്നായ ആഴ്‌സനിക്കം ആൽ‌ബം നൽകാനാണ് സർ‌ക്കാർ തീരുമാനം. ഈ മരുന്നിന്റെ സുരക്ഷയോ ഫലമോ തെളിയിക്കുന്നതിനുള്ള യാതൊരു വിവരവും സർക്കാരിന്റെ പക്കലില്ലെന്ന് ഹർജിയിൽ പറയുന്നു.
 
വിഷങ്ങളുടെ രാജാവ് എന്നാണ് ആഴ്‌സനിക് അറിയപെടുന്നത്. ആഴ്‌സനിക് കാൻസറിനും കരൾ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം. ചെറിയ അളവിലെ ആഴ്‌സനിക് പോലും കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നതിനെ പറ്റി പഠനങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു.

Continue Reading