Connect with us

Crime

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

Published

on

കൊച്ചി :മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് അനിത പുല്ലയിലിന്റെ മൊഴിയെടുത്തത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളിൽ അനിത പുല്ലയിലിനോട് ക്രൈംബ്രാഞ്ച് വിവരം തേടി.

മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോൻസൺ മാവുങ്കലുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്് അനിത പുല്ലയിൽ പറഞ്ഞു.

മോൻസണുമായി ബന്ധമുള്ള ഉന്നതരുടെ പേര് കൈമാറിയെന്നും അനിത പുല്ലയിൽ പറഞ്ഞു. മോൻസൺ മാവുങ്കലിനെ സംരക്ഷിച്ചവർ ആരൊക്കെയെന്ന് പറഞ്ഞു. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ടാണ് മോൻസൺ മാവുങ്കലുമായി തനിക്കുള്ള ബന്ധം. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് മനസിലായപ്പോൾ ബന്ധം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൻസണിന്റെ ബന്ധവും ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെന്നും അനിത പുല്ലയിൽ വ്യക്തമാക്കി.

Continue Reading