Crime
ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്ഡ്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി റെയ്ഡ്. മുംബയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലാണ് എൻ സി ബി റെയ്ഡ് നടക്കുന്നത്. ഷാരൂഖിന്റെ വീടിനു പുറമേ ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ വീട്ടിലും എൻ സി ബി റെയ്ഡ് നടത്തുന്നുണ്ട്. അനന്യ പാണ്ഡേയെ ചോദ്യം ചെയ്യലിനായി എൻ സി ബിയുടെ മുംബയിലെ ഓഫീസിലേക്ക് വിളിപ്പിച്ചു
ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണുന്നതിന് ഷാരൂഖ് ഖാൻ ഇന്ന് രാവിലെ ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് എൻ സി ബി റെയ്ഡ്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബയ് പ്രത്യേക എൻ ഡി പി എസ് കോടതി തള്ളിയിരുന്നു.