Crime
കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അനുപമ വീണ്ടും സമരത്തിൽ

തിരുവനന്തപുരം: താനറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മ അനുപമ വീണ്ടും സമരത്തിൽ.ശിശുക്ഷേമ സമിതിക്ക് മുന്നിൽ രാവിലെ പത്ത് മണിയോടെയാണ് സമരം തുടങ്ങിയത്.
ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നുമാണ് അനുപമയുടെ ആവശ്യം. ഇവരാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നും, രണ്ടുപേരെയും സ്ഥാനത്തുനിന്ന് മാറ്റി നിർത്തുംവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ് നടത്താൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അനുപമ ആരോപിക്കുന്നു.