KERALA
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷഎംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോയി

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭയിലെത്തിയത്.
എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ നിന്നാണ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോയത്. പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ഐ സി ബാലകൃഷ്ണന്‍ തുടങ്ങിയ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എം വിന്‍സെന്റ് എംഎല്‍എ സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തിയിരുന്നു. നിയമസഭ സമ്മേളനം ഇന്ന് സമാപിക്കുകയാണ്. ഇന്ധന വില പ്രശ്‌നം ഇന്നും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു