Crime
ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്ന് ഹൈക്കോടതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കും, എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം.മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്ന് ഹൈക്കോടതി ചോദിച്ചു.ശബരിമല ദർശനത്തിന് ആളൊന്നിന് പതിനായിരം, അയ്യപ്പനെ വരെ വിറ്റ് ഐജി ലക്ഷ്‌മൺ കാശ് വാരിയെന്ന് റിപ്പോർട്ട്
മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോൻസണിന്റെ വീട്ടിൽ പോകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മോൻസണിനെക്കുറിച്ച് ആർക്കാണ് സംശയം തോന്നിയത്. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോട.തി നിർദേശിച്ചു. പുരാവസ്തു രജിസ്‌ട്രേഷൻ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. മോൻ സന്റെ വീട്ടിൽ പോയ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇപ്പോഴും തലപ്പത്ത് ഇരിക്കുന്നില്ലേയെന്നും കോടതി ചോദിച്ചു.