Connect with us

Life

സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു

Published

on

ശബരിമല. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും.

സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 15 മുതൽ 30 വരെയുള്ള ഘട്ടത്തിൽ സന്നിധാനത്തിന്റെ ചുമതല ക്രൈംബ്രാഞ്ച് എസ്പി പ്രേം കുമാറിനും പമ്പയിലെ ചുമതല മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ് കെ വിയും വഹിക്കും. കൂടാതെ നിലയ്ക്കലിലെ ചുമതല പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി കെ സലിം വഹിക്കും. നവംബർ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

ഇതിനിടെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.

Continue Reading