Connect with us

KERALA

ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Published

on

ഇരിക്കൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്.

വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത് . ഇന്നലെ ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടയിൽ ഫുട്ബോൾ എടുക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഇരിക്കൂറിലെ സ്വകാര്യ
ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്

Continue Reading