Connect with us

NATIONAL

ഇന്ധനവിലയെ കുറിച്ച് പരാതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് മന്ത്രി നിർമ്മല സീതാരാമൻ

Published

on

ന്യൂഡൽഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവിലയെ കുറിച്ച് പരാതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന വിചിത്രവാദവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഉയർന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർഥിച്ചിരുന്നെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുെ പ്രതികരണം. ജിഎസ്ടി കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തിനാൽ, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും നിർമ്മല കൂട്ടിച്ചേർത്തു.

Continue Reading