Connect with us

KERALA

സി എ ജിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സി എ ജിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും കേരളം ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അൽപ്പം പിന്നോട്ട് പോയാൽ അവർക്ക് സന്തോഷമാണ്. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ മുടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഡിസ്റ്റ് മനോഭാവമുള്ളവർ കിഫ് ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്‌ക്ക് കിഫ് ബി സഹായം ഉപയോഗിക്കുമെന്നും ഗവർണർ വിളിച്ചു ചേർത്ത ചാൻസലേഴ്സ് മീറ്റിംഗിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, കിഫ്ബി സംബന്ധിച്ച സി എ ജിയുടെ സ്‌പെ‌ഷ്യൽ ഒാഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. പുറത്തുവന്നത് കരട് റിപ്പോർട്ട് പോലുമല്ല. സി.എ.ജി റിപ്പോർട്ടുകൾ ബന്ധപ്പെട്ട കമ്മിറ്റികളാണ് പരിശോധിക്കേണ്ടത്. നടപടി ക്രമങ്ങൾ അനുസരിച്ചാണ് റിപ്പോർട്ടുകൾ പുറത്തു വരേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സി.എ.ജിയുടെ സ്പെഷ്യൽ ഒാഡിറ്റ് റിപ്പോർട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading