Connect with us

Crime

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ഉത്തരവ് ശിശുക്ഷേമ സമിതി പുറത്തിറക്കി

Published

on

തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ വഴിത്തിരിവായി ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് ഇതുസംബന്ധിച്ച ഉത്തരവ് ശിശുക്ഷേമ സമിതി പുറത്തിറക്കി.

പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേളത്തിൽ എത്തിച്ച ശേഷം ഡിഎൻഎ പരിശോധനയും നടത്തും. നിലവിൽ കുഞ്ഞിനെ നിയമപരമായി ദത്തെടുത്ത ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.

വ്യാഴാഴ്ച 11 മണിക്ക് ഉത്തരവ് കൈപ്പറ്റാൻ വരണമെന്ന് ശിശുക്ഷേമ സമിതിയിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കിൽ ഏറെ സന്തോഷമെന്നും അനുപമ പറഞ്ഞു.
എന്നാൽ ,തന്റെ രാപ്പകൽ സമരം തുടരാൻ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

Continue Reading