HEALTH
മന്ത്രി സുനില്‍കുമാറിനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം- കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍ കുമാര്‍. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.