Connect with us

Crime

കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Published

on

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.അവശനിലയിലായ എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളെ ബുധനാഴ്ച  ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു.

തുടര്‍ന്ന് മര്‍ദ്ദനമേറ്റതായാണ് ബന്ധുക്കള്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് എഡ്വിന്‍ ഡോക്ടര്‍ക്കും പൊലീസിനും മൊഴി നല്‍കി.

Continue Reading