Crime
തിരുച്ചിറപ്പള്ളിയിൽ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് ചിന്ന പിള്ളേർ

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയിൽ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികളെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ഇതിൽ ഒരാൾ പത്തൊമ്പതുകാരനും മറ്റുള്ളവർ 10,17 വയസുകാരുമാണെന്നാണ് വിവരം.
കഴിഞ്ഞദിവസം പുലർച്ചെയാണ് തിരുച്ചറപ്പള്ളി ജില്ലയിലെ നവൽപെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ്.ഐ ആയിരുന്നു ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്കു സമീപം വച്ച് മോഷ്ടാക്കൾ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.നവൽപ്പെട്ട് സ്‌റ്റേഷൻ പരിധിയിൽ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കിൽ ചിലർ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കിൽ പിന്തുടർന്നു. ഏറെ ദൂരം പോയപ്പോൾ മോഷ്ടാക്കൾ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ 30 വെട്ട് കൊണ്ടിരുന്നു.