Connect with us

KERALA

കര്‍ഷക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു

Published

on


തിരുവനന്തപുരം- പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്ക് എതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കേരളം. ബില്ലുകള്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു മന്ത്രിസഭ ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നത്. അഡീഷനല്‍ അഡ്വക്കേറ്റ് ജനറലില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കാര്‍ഷിക ബില്ലുകള്‍ ഗുരുതരമായ ഭരണഘടനാ പ്രശ്‌നം ഉയര്‍ത്തുന്നു എന്നാണ് ലഭിച്ച നിയമോപദേശം. ബില്ലുകള്‍ക്കെതിരെ ദേശീയതലത്തില്‍ പ്രക്ഷോഭം വ്യാപിക്കുന്നതും ഇത്തരമൊരു ആലോചനയ്ക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Continue Reading