KERALA
സെക്രട്ടറിയേറ്റ് തീപ്പിടുത്തം : മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അടുത്തിടെ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
ഇതുസംബന്ധിച്ച പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ കൈമാറും. തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ സി.പി.എം മന്ത്രിമാരാണ് മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത.്