Connect with us

Crime

സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ പൊള്ളാച്ചിയിലെത്തിച്ച് പൊളിച്ച് മാറ്റി

Published

on

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്തി. വാഹനം മൂന്ന് ദിവസം മുമ്പ് പൊള്ളാച്ചിയിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വാഹനം പൊളിച്ച് കേസിലെ തെളിവ് ഇല്ലാതാക്കാനായിരുന്നു ശ്രമം. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.

കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്. പൊള്ളാച്ചിയില്‍ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചത്. അതേസമയം കേരളത്തില്‍ വാഹനത്തിന് വേണ്ടി വ്യാപക തെരച്ചില്‍ നടക്കേ മൂന്ന് ദിവസങ്ങള്‍ മമ്പാണ് വാഹനം ജില്ലയില്‍ നിന്നും അതിര്‍ത്തി കടത്തിയതെന്ന കണ്ടെത്തല്‍ പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Continue Reading