Connect with us

Crime

പെരിയ കൊലപാതകം പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ലെന്ന് സി പിഎം

Published

on

കാസർഗോഡ്:പെരിയ കേസ് പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ലെന്ന് സി പിഎം ജില്ലാ സെക്രട്ടറി . ഏത് അന്വേഷണവും സ്വീകാര്യമാണ്. സിബിഐ കണ്ടെത്തലുകള്‍ തള്ളിയ സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഭയമില്ലെന്നും പറഞ്ഞു.

‘കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഒരു കാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സിപിഎം നേടിയത്. പെരിയ സംഭവം നടന്ന കല്യോട്ട് അടക്കമുള്ള വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഎമ്മിനൊപ്പമാണ്. സിപിഎം ആണ് കൊലയാളികള്‍ എങ്കില്‍ ജനങ്ങള്‍ വോട്ടുചെയ്യുമായിരുന്നോ? മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. അന്വേഷണത്തില്‍ ഭയമില്ലെന്നും ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്’. എന്നുംജില്ലാ സെക്രട്ടറി പ്രതികരിച്ചു.

അതേസമയം കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃ്ഷണന്‍ പറഞ്ഞു.

Continue Reading