Crime
പെരിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു

കാസർകോട്∙ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (രാജു– 38), സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ (വിഷ്ണു സുര– 47), ശാസ്താ മധു (40), ഹരിപ്രസാദ് (32), റെജി വർഗീസ് (44) എന്നിവരെ സി.ബി.ഐ കോടതി റിമാൻഡ് ചെയ്തു. 5 പേരും ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.