Connect with us

Life

തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

Published

on

മുംബൈ=തുടർച്ചയായ ഒൻപതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ, റിവോഴ്സ് റിപ്പോ നിരക്ക് യഥാക്രമം 4, 3.35 ശതമാനമായി തുടരും. അക്കോമഡേറ്റീവ് നയം തുടരാനാണ് തീരുമാനം.
അടുത്ത കലണ്ടർ വർഷത്തിൽ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വർധനയുണ്ടാകാം. ഇതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ, നിക്ഷേപ പലിശകൾ വർധിക്കും.

Continue Reading