NATIONAL
സംയുക്ത സൈനിക സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു; നാലു മരണം

ഊട്ടി : സംയുക്ത സൈനിക സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടി കുന്നൂരിനു സമീപം തകർന്നു വീണ് നാലു മരണം. മൂന്നു പേർക്കു പരുക്കേറ്റു.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളം സ്റ്റാഫും ഉൾപ്പെടെയുള്ളവർ 14 യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.കോയമ്പത്തൂരിനു സമീപം സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലേക്കു പോയ സൈനിക ഹെലികോപ്റ്ററാണ് തകർന്നത്.