Crime
പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

എറണാകുളം: പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെ ജാമ്യ ഹരജി എറണാകുളം സിജെഎം കോടതി തള്ളി. കേസിലെ 15 ആം പ്രതിയായ വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളെന്ന് സിബിഐ കോടതിയെ അറിയിച്ചു.
അതേസമയം ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ ഒരു തെളിവും ഇല്ലാതെയാണ് സിബിഐ പ്രതികളാക്കിയതെന്നും അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശ്യമാണെന്നയിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ട്. സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രിംകോടതി വരെ പോയവരാണ് പ്രതികൾ. ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്‍റെ വാദം. ഈ വാദം അംഗീകരിച്ചാണ് ജാമ്യ ഹരജി തള്ളിയത്.