Entertainment
ഇന്ത്യയുടെ ഹർണാസ് സന്ധു വിശ്വസുന്ദരി

ഇസ്രായേൽ:ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.
ചണ്ഡീഗഡ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.