Connect with us

HEALTH

രാജ്യത്ത് പലയിടത്തും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Published

on


ന്യൂഡൽഹി: ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. മഹാരാഷ്ട്രയിൽ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. നിലവിൽ രോഗബാധിതരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന.
രാജ്യത്ത് പലയിടത്തും ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Continue Reading