കോട്ടയം: ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് സജീവം. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിലാണ്...
ശ്രീനഗര്‍ : ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒരു സുരക്ഷാ സൈനികന് കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രി ജമ്മു...
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ചർച്ചചെയ്യാൻ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമൻ അധികൃതർ അറിയിച്ചുയെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷപ്രിയയെ...
തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ നോട്ടിസ്. എം.എം.മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ...
ഭോപാല്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ കാരണമാകുന്നതായി മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍...
കൊച്ചി: വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ...
പാലക്കാട്∙ : ഇരട്ട കൊലപാതകങ്ങളെത്തുടർന്ന് അശാന്തിയിലായ പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചേർന്ന സർവകക്ഷിയോഗത്തിൽ തർക്കം. യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു....
ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയാണ്...
പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളില്‍ ചിലരെ ഇന്ന്...
പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താന് സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി...