Crime
സംയമനം ദൗര്‍ബല്യമായി കാണരുതെന്നു കോടിയേരി

കണ്ണൂർ: വീട്ടുകാരുടെ മുന്നില്‍ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ആര്‍എസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോള്‍ സിപിഐഎം സംയമനം ദൗര്‍ബല്യമായി കാണരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.