കൊച്ചി: കളമശേരി 37ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം. ഇടതു സ്വതന്ത്രൻ റഫീഖ് മരയ്ക്കാർ ആണ് ജയിച്ചത്. 64 വോട്ടുകൾക്കാണ് റഫീക്കിന്റെ വിജയം. റഫീഖിന് 308 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി സലീമിന് 244 വോട്ടും...
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള രണ്ടു പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാർഡിന്റെ...
തിരുവനന്തപുരം: സ്പീക്കർക്കെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്ന വിശദീകരണം ബാലിശമാണ്. എല്ലാവർക്കും പ്രത്യേകം സംവിധാനം നൽകാൻ കഴിയില്ലെന്നും ചെന്നിത്തല...
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിടുന്നു; ചാക്കോ എ കെ ശശീന്ദ്രനൊപ്പം എൻസിപി വഴി ഇടതു മുന്നണിയിലേക്ക് ! ചാലക്കുടിയിൽ ഇടതു സ്ഥാനാർത്ഥിയാകും; ചാക്കോ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പിൽ...
കോഴിക്കോട്: യുവതി കടലിൽ ചാടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പയ്യാനക്കൽ ചക്കുംകടവ് വടക്കയിൽ സജിത (25) കോതി പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചതിലാണ് ദുരൂഹത ആരോപിച്ച് പിതാവ് ശശിധരൻ...
തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുളളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ...
കണ്ണൂർ: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....
കൽപ്പറ്റ :കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെമതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ...
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ്...
ന്യൂഡൽഹി: കെ. സുധാകരൻ എംപിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് സൂചന. പാർട്ടി ഏൽപ്പിക്കുന്ന ഏത് പദവിയും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരന്റെ നിലപാട്. ഇക്കാര്യം...