KERALA
കെ. സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി. വേണുഗോപാൽ
.
ന‍്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിലുണ്ടായ അതൃപ്തിയെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കെ.സി. വേണുഗോപാൽ. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് കെസി സുധാകരനോട് പറഞ്ഞതായാണ് സൂചന. എന്നാൽ മത്സരിക്കുമെന്ന നിലപാടിലാണ് സുധാകരൻ. ബുധനാഴ്ച തന്നെ സുധാകരൻ മാധ‍്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയിലെത്തിയിരുന്നു. നിരവധി നേതാക്കൾ സുധാകരനോട് സംസാരിച്ചെങ്കിലും അനുനയിപ്പിക്കാനായില്ല.
