Connect with us

Crime

നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി

Published

on

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു. തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്‍കി ഹർജിയിലാണ് കോടതി നടപടി. പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ADM ഉം പെട്രോൾ പമ്പ് ഉടമയായ പ്രശാന്തനം തമ്മിൽ കണ്ടുമുട്ടിയ  CCTV ദൃശ്യങ്ങൾ ഹാജരാക്കണം.
പ്രശാന്ത് ADM ന് കൈക്കൂലി നൽകാൻ സ്വർണ്ണാഭരണ പണയം വെച്ചു എന്ന് മൊഴി നൽകിയിരുന്നു അതിൻ്റെ രേഖകൾ ഹാജരാക്കണം
പ്രശാന്ത്  വിജിലൻസിന് നൽകിയ മൊഴികൾ ഹാജരാക്കണം. എന്ന നിർദേശമാണ് ഇന്നത്തെ കോടതി ഉത്തറവിൽ ചൂണ്ടിക്കിട്ടുന്നത്
മെയ് 30 നകം ഇവ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും കാണിച്ച് കഴിഞ്ഞ മാസം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പ്രോസിക്യൂഷനും തുടരന്വേഷണത്തെ ആദ്യഘട്ടം മുതൽക്കേ ശക്തമായി എതിർത്തിരുന്നു.

2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതിന്  പിന്നിൽ സി.പി.എം. നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി.പി. ദിവ്യയുടെ പ്രേരണയുണ്ടെന്നാണ് കേസ്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. നിലവിൽ ദിവ്യയ്ക്കെതിരെ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ മരണത്തിന് പിന്നിലെ മറ്റ് ദുരൂഹതകൾ കൂടി പുറത്തുകൊണ്ടുവരണമെന്ന ഉറച്ച നിലപാടിലാണ് നവീൻ ബാബുവിൻ്റെ കുടുംബം.

Continue Reading