മലപ്പുറം: കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർ(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്. 1999 ൽ പത്മശ്രീയും...
തൃശ്ശൂർ: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ (73)അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലൻ മാസ്റ്റർ. 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു....
വർക്കല: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. 1922 ഡിസംബറിലാണ് അദ്ദേഹത്തിന്റെ ജനനം....
കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ. വാത്തുരുത്തി ഭാഗത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രി (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ...
കണ്ണൂർ: കണ്ണൂര്‍ ചാലാട് കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു....
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയുടെ ഫേസ്ബുക്ക് കാമുകന് അനന്തുവായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ദിവസങ്ങളായി തുടരുന്ന കേസന്വേഷണത്തിന് തുമ്പുണ്ടായി ആത്മഹത്യ ചെയ്ത ഗ്രീഷ്മയും...
തൃശ്ശൂർ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി, ‘ഈസ്റ്റ്മാൻ’ എന്ന...
തിരുവനന്തപുരം: മൃഗശാല ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ...
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ...
കോഴിക്കോട് രാമനാട്ടുകരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശി ശ്യാം വി ശശി, അമ്പായത്തോട് പാൽച്ചുരം സ്വദേശി ജോർജ് പി ആൻ്റണിഎന്നിവരാണ് മരിച്ചത്. വയനാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം