Crime
ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ. സoസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം

ആലപ്പുഴ: ഇരട്ടക്കൊലപാതകം നടന്ന ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ. അതിനിടെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര് കസ്റ്റഡിയിലായി. ആക്രമികള്‍ എത്തിയത് ആറ് ബൈക്കുകളിലാണെന്ന് കണ്ടെത്തി.
ഇതിനിടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള വാഹനം പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, കൊലപാതക കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി. നഗരത്തിലൂടെയും പ്രാന്തപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.